Sunday, November 20, 2011

ബാലവേലയ്ക്ക്‌ നിരോധനവും, ബാല പീഡനത്തിനു ട്രോഫിയും...
-------------------------------------------------------------------------------------
ഇന്നു ഞാന്‍ ഉപജില്ലാ സ്കൂള്‍ അത്ലെറ്റിക്സ്‌ കാണാന്‍ പോയിരുന്നു. ആരുടെയും കരള്‍ അലിയിപ്പിക്കുന്ന ദ്രിശ്യമായിരുന്നു അവിടെ കണ്ടത്‌... ജൂനിയര്‍ വിഭാഗത്തിലും സബ്ജൂനിയര്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ പോലും ബൂട്ട്‌ പോയിട്ട്‌ ഒരു സോക്സ്‌ പോലും ഇടീക്കാതെ അഞ്ഞൂറും എണ്ണൂറും മീറ്റര്‍ പൊരി വെയിലത്തൂടെ ഓടിക്കുന്നു, പണക്കാരുടെ മക്കള്‍ക്കെല്ലാം ബൂട്ടും ട്രാക്ക്സ്യൂട്ടും ഉണ്ട്‌. പാവപ്പെട്ടവന്റെ മക്കള്‍ നഗ്നപാദരായി, യൂണിഫോം പാന്റ്‌ മുട്ടിനു മീതെ തിരച്ചുവച്ച്‌ ഓടുന്നു. ആദ്യപകുതിവരെ വ്യക്തമായ ലീഡ്‌ നിലനിര്‍ത്തിക്കൊണ്ട്‌ മുന്നേറുന്ന ഇവര്‍ അവസാനമാവുമ്പോഴേക്കും പിന്നിലാവുന്നു. ബൂട്ടിട്ട വി ഐ പി കുട്ടികള്‍ ഈസിയായി കപ്പും കൊണ്ട്‌ പോവുന്നു.. ബൂട്ടില്ലാത്ത പല കുട്ടികളും കാലിന്റെ വേദന മാറ്റാന്‍ മനപൂര്‍വം ട്രാക്കിന്റെ വശങ്ങളില്‍ ഉള്ള പുല്ലുകളില്‍ ഇടയ്ക്കിടയ്ക്ക്‌ ഇറങ്ങിയോടുന്നതു കാണാമായിരുന്നു. ലക്ഷങ്ങള്‍ കീശയിലുള്ളവനുമാത്രം ഉന്നത വിദ്യാഭ്യാസം വിധിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ഒരു പുത്തരിയല്ലെന്നറിയാം, എങ്കിലും എനിക്കൊരു സംശയം. രോഗിയായ അമ്മയ്ക്ക്‌ ഒരു നേരത്തെ മരുന്നു വാങ്ങാന്‍ വേണ്ടി ഹോട്ടലില്‍ പ്ലേറ്റ്‌ കഴുകുന്ന ഒരു 14 കാരനെ ബാലവേലയെന്നു പറഞ്ഞ്‌ ഓടിക്കുന്ന നമ്മുടെ നിയമം എന്തുകൊണ്ട്‌ ഈ ബാല പീഡനത്തെ സര്‍ട്ടിഫിക്കറ്റും, ട്രോഫിയും കോടുത്ത്‌ ആദരിക്കുന്നു? കേരളത്തിലെ കുട്ടികള്‍ക്ക്‌ കായികശേഷികുറവാണെന്നും, സ്പോര്‍ട്സ്‌ ഒരു പാഠ്യവിഷയമാക്കുമെന്നും പറയുന്ന പറയുന്ന ബഹു: കായിക മന്ത്രി എല്ലാ വിദ്യാര്‍ത്ധികള്‍ക്കും പാഠപുസ്തകങ്ങല്‍ സൌജന്യമായി നല്‍കുന്നപോലെ ബൂട്ടും ട്രാക്ക്സ്യൂൂട്ടും നല്‍കാന്‍ തയ്യാറാകുമോ? സ്പോര്‍ട്‌സെന്നാല്‍
ഫോര്‍മുലാ വണ്ണും, റ്റ്വന്റി റ്റ്വന്റിയും പോലെയുള്ള
കച്ചവടങ്ങള്‍
മാത്രമല്ല. അത്ലെറ്റിക്സും കൂടെ
ഉള്‍പ്പ്പെടുന്നതാണെന്ന്‌ നാം മറക്കരുത്‌

-ജുബിന്‍ രാജ്‌ ഒ.പി