Friday, January 20, 2012

ഏറണാകുളം ഷഡ്ഡി

                               ഏറണാകുളം ഷഡ്ഡി
                              -----------------------------
     കഴിഞ്ഞ വെള്ളീയാഴ്ചയാണ്‌ എന്റെ അമ്മായീന്റെ മോന്‍ വിനു , കൊച്ചി ഒക്കെ ഒന്നു കാണാന്‍ എന്റെ റൂമില്‍ വന്നത്‌. ഞങ്ങള്‍ രണ്ടും സമപ്രായക്കാരാണ്‌, വയനാട്‌ ആണ്‌ അവന്റെ വീട്‌. അതുകൊണ്ടു തന്നെ അവന്‌ കടല്‍, പുഴ, ട്രൈന്‍ തുടങ്ങിയവയുമായി വല്ല്യ ബന്ധമൊന്നുമില്ല. അങ്ങനെ ശനിയാഴ്ച രാവിലെ ഞങ്ങള്‍ കറങ്ങാന്‍ ഇറങ്ങി. നെടുമ്പാശ്ശേരിയിലാണു ഞാന്‍ താമസിക്കുന്നത്‌, ആദ്യം എറണാകുളം ജെട്ടി കണാം എന്ന് ഞാന്‍ അവനോട്‌ പറഞ്ഞു. ജ്കടലും, പുഴയും ടിവിയില്‍ മാത്രം കണ്ട അവന്‌ ജെട്ടിയെന്നുന്‍ പറഞ്ഞപ്പോ ആദ്യം മനസ്സിലായില്ല. അവന്‍ ആദ്യം കരുതിയത്‌, കേരള സോപ്സ്‌ എന്നു പറയുന്ന പോലെ എറണാകുളം ജെട്ടി ഒരു ജെട്ടി കമ്പനി ആയിരിക്കും എന്നാണ്‌. സങ്ങതികളുടെ കിടപ്പുവശം മനസ്സിലാക്കി കൊടുക്കാന്‍ ഞാന്‍ അവന്‌ ജെട്ടികളെ പറ്റി ഒരു ചെറിയ ക്ലാസ്സ്‌ തന്നെ എടുത്തുകൊടുത്തു.. അപ്പോഴാണു എറണാകുളം ജെട്ടി വരെ പോവുന്ന പച്ച ലോ ഫ്ലോര്‍ ബ്വസ്സ്‌ വന്നത്‌. ഞങ്ങള്‍ ബസ്സില്‍ കേറി . ഭാഗ്യത്തിനു സീറ്റും കിട്ടി.ഭാഗ്യത്തിനുനു സീറ്റും കിട്ടി. കണ്ടക്റ്റര്‍ വന്നു. ഞാന്‍ ജീന്‍സിന്റെ

പോക്കറ്റിലുള്ള പഴ്സില്‍ നിന്നും പൈസ എടുക്കുന്നതിനു മുന്‍പെ അവന്‍ അവന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു നൂറിന്റെ നോട്ട്‌ കണ്ടക്റ്റര്‍ക്കു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു "രണ്ട്‌ ഷഡ്ഡി"
കണ്ടക്റ്റര്‍(മനസിലാവാതെ):"എന്ത്‌?"
വിനു(തികഞ്ഞ നിഷ്കളങ്കതയോടെ): " ഉം.. രണ്ട്‌ എറണാകുളം ഷഡ്ഡി"
ഡ്ഡും.....
എല്ലാം 4 സെക്കന്റിനുള്ളില്‍ കഴിഞ്ഞു.
തൊട്ടപ്പുറത്തിരിക്കുന്ന വല്ല്യമ്മച്ചി ചിരിയോടു ചിരിയോടൂ ചിരി. ഒട്ടും സമയം കളയാതെ

ഞാന്‍ കണ്ടക്റ്ററോടു പറഞ്ഞു., "ചേട്ടാ രണ്ട്‌ ജെട്ടി".

Sunday, November 20, 2011

ബാലവേലയ്ക്ക്‌ നിരോധനവും, ബാല പീഡനത്തിനു ട്രോഫിയും...
-------------------------------------------------------------------------------------
ഇന്നു ഞാന്‍ ഉപജില്ലാ സ്കൂള്‍ അത്ലെറ്റിക്സ്‌ കാണാന്‍ പോയിരുന്നു. ആരുടെയും കരള്‍ അലിയിപ്പിക്കുന്ന ദ്രിശ്യമായിരുന്നു അവിടെ കണ്ടത്‌... ജൂനിയര്‍ വിഭാഗത്തിലും സബ്ജൂനിയര്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികളെ പോലും ബൂട്ട്‌ പോയിട്ട്‌ ഒരു സോക്സ്‌ പോലും ഇടീക്കാതെ അഞ്ഞൂറും എണ്ണൂറും മീറ്റര്‍ പൊരി വെയിലത്തൂടെ ഓടിക്കുന്നു, പണക്കാരുടെ മക്കള്‍ക്കെല്ലാം ബൂട്ടും ട്രാക്ക്സ്യൂട്ടും ഉണ്ട്‌. പാവപ്പെട്ടവന്റെ മക്കള്‍ നഗ്നപാദരായി, യൂണിഫോം പാന്റ്‌ മുട്ടിനു മീതെ തിരച്ചുവച്ച്‌ ഓടുന്നു. ആദ്യപകുതിവരെ വ്യക്തമായ ലീഡ്‌ നിലനിര്‍ത്തിക്കൊണ്ട്‌ മുന്നേറുന്ന ഇവര്‍ അവസാനമാവുമ്പോഴേക്കും പിന്നിലാവുന്നു. ബൂട്ടിട്ട വി ഐ പി കുട്ടികള്‍ ഈസിയായി കപ്പും കൊണ്ട്‌ പോവുന്നു.. ബൂട്ടില്ലാത്ത പല കുട്ടികളും കാലിന്റെ വേദന മാറ്റാന്‍ മനപൂര്‍വം ട്രാക്കിന്റെ വശങ്ങളില്‍ ഉള്ള പുല്ലുകളില്‍ ഇടയ്ക്കിടയ്ക്ക്‌ ഇറങ്ങിയോടുന്നതു കാണാമായിരുന്നു. ലക്ഷങ്ങള്‍ കീശയിലുള്ളവനുമാത്രം ഉന്നത വിദ്യാഭ്യാസം വിധിച്ചിട്ടുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ഒരു പുത്തരിയല്ലെന്നറിയാം, എങ്കിലും എനിക്കൊരു സംശയം. രോഗിയായ അമ്മയ്ക്ക്‌ ഒരു നേരത്തെ മരുന്നു വാങ്ങാന്‍ വേണ്ടി ഹോട്ടലില്‍ പ്ലേറ്റ്‌ കഴുകുന്ന ഒരു 14 കാരനെ ബാലവേലയെന്നു പറഞ്ഞ്‌ ഓടിക്കുന്ന നമ്മുടെ നിയമം എന്തുകൊണ്ട്‌ ഈ ബാല പീഡനത്തെ സര്‍ട്ടിഫിക്കറ്റും, ട്രോഫിയും കോടുത്ത്‌ ആദരിക്കുന്നു? കേരളത്തിലെ കുട്ടികള്‍ക്ക്‌ കായികശേഷികുറവാണെന്നും, സ്പോര്‍ട്സ്‌ ഒരു പാഠ്യവിഷയമാക്കുമെന്നും പറയുന്ന പറയുന്ന ബഹു: കായിക മന്ത്രി എല്ലാ വിദ്യാര്‍ത്ധികള്‍ക്കും പാഠപുസ്തകങ്ങല്‍ സൌജന്യമായി നല്‍കുന്നപോലെ ബൂട്ടും ട്രാക്ക്സ്യൂൂട്ടും നല്‍കാന്‍ തയ്യാറാകുമോ? സ്പോര്‍ട്‌സെന്നാല്‍
ഫോര്‍മുലാ വണ്ണും, റ്റ്വന്റി റ്റ്വന്റിയും പോലെയുള്ള
കച്ചവടങ്ങള്‍
മാത്രമല്ല. അത്ലെറ്റിക്സും കൂടെ
ഉള്‍പ്പ്പെടുന്നതാണെന്ന്‌ നാം മറക്കരുത്‌

-ജുബിന്‍ രാജ്‌ ഒ.പി

Monday, August 15, 2011

ഉന്മാദികള്‍ ഉണ്ടാവുന്നത്‌
-----------------------
15 വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും എന്റെ വീട്ടില്‍.....പ്ഴ്സില്‍ ഉള്ള എ ടി എം കാര്‍ഡില്‍ നോക്കി, 15 വര്‍ഷം മുന്‍പ്‌ താന്‍ നാടു വിട്ട ദിവസത്തെ ഓര്‍ത്ത്‌ അയാള്‍ പുച്ഛത്തോടെ ആ ഇടവഴിയിലേക്ക്‌ കാര്‍ക്കിച്ചു തുപ്പി, അമ്മയ്ക്കു വേണ്ടി വാങ്ങിയ പട്ടുസാരി നെഞ്ചോടു ചേര്‍ത്തു പിടിച്ച്‌ അയാള്‍ വാതിലില്‍ മുട്ടി. അപ്പോള്‍ അകത്തു നിന്നും ഉറക്ക ചടവോടെയുള്ള ഒരു സ്ത്രീശബ്ദം..

"വാതില്‍ കുറ്റിയിട്ടിട്ടില്ല കയറീ വരൂ"


എ സി റൂമിലിരുന്നു വെളുത്തു ചീര്‍ത്ത ആ ശരീരം ഇരുട്ടിന്റെ മറവുകള്‍ തേടി നടന്നു... മനസ്സ്‌ അതിന്റെ വഴിക്ക്‌ വേറെങ്ങോട്ടേക്കുമോ........
ലേബല്‍: മിനികഥ

Thursday, August 11, 2011

മലയാള മനോരമ, ഒരു മിനികഥ

മലയാള മനോരമ
------------------
ബീവറേജില്‍ നിന്നും ഒരു ഫുള്ളും വാങ്ങി അയാള്‍ തൊട്ടടുത്തുള്ള പെട്ടിക്കടയിലേക്ക്‌ ചെന്നു.
"ഫയര്‍ ഉണ്ടോ?"
"ഇല്ല"
"മുത്തു ചിപ്പിയോ?"
"ഇല്ല"
"എങ്കില്‍ ഇന്നത്തെ മലയാള മനോരമ പത്രം എടുക്ക്‌, ബാക്കി പൈസക്ക്‌ ഒരു സിസര്‍ ഫില്‍ടറും തന്നേക്ക്‌"
ടാഗ്‌: മിനികഥ

Sunday, July 10, 2011

റോജാ പാക്ക്‌: ഒരു ദുരന്ത കഥ.

റോജാ പാക്ക്‌: ഒരു ദുരന്ത കഥ.
അങ്ങനെ ഉസ്കൂളു പൂട്ടി, കീരാത്ത ട്രൌസറുകളും, കീറിപ്പറിഞ്ഞ അവധിക്കാല പുസ്തകവുമായി ഞാന്‍ അമ്മയുടെ കൂടെ വടകരയിലേക്ക്‌ വണ്ടി കേറി പറശ്ശിനിക്കടവ്‌ മുത്തപ്പന്‍ മനസ്സു വച്ചാല്‍ അടുത്ത കൊല്ലം നാലാം ക്ലാസിലേക്കാ.. ഹും..., അമ്മേന്റ വീട്ടില്‍ പോയാല്‍ ഭയങ്കര രസാ, അവിടെ ഞാന്‍ സര്‍വ്വ സ്വതന്ത്രനാ, എന്റെ വീട്ടിലാണെങ്കില്‍ അച്ചമ്മ എവിടെം കളിക്കാന്‍ വിടൂല.പിന്നെ വടകര എനിക്ക്‌ "നല്ല" കുരെ കൂട്ടുകാര്‍ ഉണ്ട്‌; ഷെറി. അവലുടെ അനിയന്‍ തെബ്ഷി(കള്ളക്കുട്ടന്‍)അവന്റെ അനിയത്തി ശേല, ജൈസല്‍, അവന്റെ ചേചി ജസീല, യഹിയ, അവന്റെ ചേചി ഫൌമി എന്നിവരാണവര്‍ ഞങ്ങല്‍ എല്ലാരും ഒരേ പ്രായക്കാര്‍ ഞങ്ങല്‍ കണ്ണാരം പൊത്തിയും,പോലീസും കള്ളനും കളിച്ചും ഒക്കെ വരുന്ന കാലം, ഒരിക്കല്‍ ബാബൂട്ടിക്ക(ഷെരി, തെബ്ഷി, ശേല എന്നിവരുടെ ഉപ്പാപ്പ(വല്ലുപ്പ, മുങ്കോപിയും, ഫുള്‍ ടൈം ബീഡി വലിയനും, സര്‍വ്വോപരി വീട്ടില്‍ ഇരുന്നു സദാ സമയവും ഇങ്ക്ലീഷു പടം കാണുന്നവനും ആയ ആലാണു വിദ്വാന്‍) ബീഡി വാങ്ങാന്‍ വേന്റി എന്നേം, ഷെറീനേം രാധേച്ചിയുടെ പീടികയില്‍ വിട്ടു, ബാക്കി പൈസക്ക്‌ മുട്ടായി വാങ്ങിക്കോളാനും പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രാധേച്ചിയുടെ പീടികയില്‍ പൊയി 2 കെട്ട്‌ ദിനേശ്‌ ബീഡി വാങ്ങി, ബാക്കി ഒരു രൂപ്‌ അഞ്ഞങ്ങള്‍ ഭരണിയിലുള്ള ഓരോ മുട്ടായിയെ പട്ടിയും ചര്‍ച്ച ചെയ്യുംബോളാണു തലയ്ക്കു മുകളില്‍ തൂങ്ങി കിടക്കുന്ന റോസും, നീലയും പായ്ക്കട്ടില്‍ ഉള്ളാ റോജാ പാക്ക്‌ കണ്ടത്‌,പിന്നെ ഒട്ടും സംശയിക്കാതെ 4 പായ്ക്കറ്റ്‌ രോജാ പാക്കും വാങ്ങി ഞങ്ങല്‍ വീട്ടിലേക്ക്‌ നടന്നു ഞാന്‍ എന്റെ രണ്ടെണ്ണത്തില്‍ ഒരെണ്ണം എടുത്തു പൊട്ടിച്ചു വായില്‍ ഇട്ടു കവര്‍ താഴെ ഇട്ടു. ആ കവര്‍ റോഡില്‍ വീണു ഒരു 5-6 സെക്കന്റ്‌ ആയപ്പോള്‍ ഇടി വെട്ടിയ പോലെ ഉള്ള ശബ്ദത്തോടുകൂടി എന്റെ നടുപ്പുറത്ത്‌ ഒരു 10 ന്യൂട്ടന്‍ ഫോഴ്സില്‍ ഉഗ്രന്‍ ഒരിടി വന്നു പതിച്ചു.വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയ മുഖവുമായി ഞാന്‍ പിന്തിരിഞ്ഞു നോക്കി,ബാക്കില്‍ അതാ ഭദ്രകാളിയെ പോലെ ഉഗ്ര രൂപിയായി നില്‍ക്കുന്നു എന്റെ ആന്റി( അമ്മയുടെ അനിയത്തി, പേരു ശ്രീലേഖ)കോളേജില്‍ നിന്നും ഉച്ച വരെ ഉള്ള ക്ലാസ്സും കഴിഞ്ഞു വരികയായിരുന്നു ആന്റി."മുട്ടേന്ന് വിരീന്നതിന്റെ മുന്നെ ഇഞ്ഞി പാക്ക്‌ തിന്നാന്‍ തുടങ്ങിയോഡാ കുരുത്തം കേട്ടവനേ എന്ന ആക്രോശത്തോടുകൂടി എന്റെ ഷര്‍ട്ടിന്റെ കോളറക്ക്‌
പിടിച്ച്‌ ഒരു ട്രാവല്‍ ബാഗ്വലിക്കുന്ന പോലെ എന്നെ നിലത്തൂടെ വലിച്ചു നേരെ എന്റെ അമ്മയുടെ മുന്നില്‍ കൊണ്ടുപോയി ഇട്ടു കൊടുത്തു, കാര്യം പറഞ്ഞു, പിന്നീടു നടന്ന കാര്യങ്ഗല്‍ ഇവിടെ എഴുതിയാല്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ്‌ എടുക്കും എന്നതിനാലും, എന്റെ അമ്മയെ ഈ വയസ്സാംകാലത്ത്‌ ജയിലില്‍ കിടത്താന്‍ ആഗ്രഹമില്ലാത്തതുകൊന്റും ഞാന്‍ ഇവിടെ എഴുതുന്നില്ല. ഏതായാലും അന്നത്തെ ആ സംഭവത്തിനു ശേഷം ഞാന്‍ ഇതുവരെ റോജാ പാക്ക്‌ തിന്നിട്ടില്ല, ഇനിയൊട്ടു തിന്ന്വേം ഇല്ല. ഹെന്റമ്മോോ.......